ഇനി സിബിഐക്ക് ആന്ധ്രയിലും കയറാം

Thursday 6 June 2019 11:47 pm IST

അമരാവതി: അഴിമതിക്കേസുകള്‍ അടക്കമുള്ളവ അന്വേഷിക്കാന്‍ പഴയതുപോലെ ഇനി സിബിഐക്ക് ആന്ധ്രാപ്രദേശിലും കയറാം. അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യാം. സിബിഐക്ക് സംസ്ഥാനത്ത് വിലക്കേര്‍പ്പെടുത്തിയ അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നടപടി പുതിയ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി  പിന്‍വലിച്ചു.

അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം മുറുക്കുകയും എന്‍ഫോഴ്‌സ്‌മെന്റ് അടക്കമുള്ളവ റെയ്ഡുകള്‍ നടത്തുകയും ചെയ്തതോടെ 2018 നവംബറിലാണ് സംസ്ഥാനത്ത് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്കും കാരണമായി.  ഉത്തരവ് ഇന്നലെ മുഖ്യമന്ത്രി റദ്ദാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തോറ്റിരുന്നു. മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മകന്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സാണ് ജയിച്ചത്. മെയ് 30ന് ജഗന്‍ മോഹന്‍ സര്‍ക്കാര്‍ അധികാരമേറ്റിരുന്നു.

ആന്ധ്രയില്‍ സിബിഐയും മറ്റും റെയ്ഡുകള്‍ നടത്തിയതോടെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്നാരോപിച്ചാണ് നായിഡു സിബിഐക്ക് വിലക്കേര്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.