സതാംപ്റ്റണ്: ഇന്ത്യയുടെ മുന്‍ നായകന് എം.എസ്. ധോണി ചരിത്രം കുറിച്ചു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കാനിറങ്ങിയതോടെ 600 രാജ്യാന്തര ഇന്നിങ്ങ്സുകളില്‍ വിക്കറ്റ് കീപ്പറാകുന്ന ആദ്യ താരമെന്ന റെക്കോഡ് ധോണിക്ക് സ്വന്തമായി.
യുസ്വേന്ദ്ര ചഹലിന്റെ പന്തില്‍ ആന്‍ഡിലെ ഫെഹല്ക്കുവായെ സ്റ്റമ്പ് ചെയത് പുറത്താക്കിയതോടെ ധോണി മറ്റൊരു ലോക റെക്കോഡിനൊപ്പം എത്തി. ഇതോടെ ധോണിക്ക് ലിസ്റ്റ്് മത്സരങ്ങളില്‍ 139 സ്റ്റമ്പിങ്ങായി. പാക്കിസ്ഥാന്റെ മൊയിന്‍ ഖാനാണ് നേരത്തെ ഈ റെക്കോഡ് സ്വന്തമാക്കിയ കീപ്പര്‍.
ഈ സ്റ്റമ്പിങ്ങോടെ ധോണി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറായി. 33 പേരെയാണ് ധോണി പുറത്താക്കിയത്. ഓസ്ട്രേലിയുയുടെ ഗില്‍ക്രിസ്റ്റ് (52), ശ്രീലങ്കയുടെ സംഗക്കാര (54) എന്നിവരാണ് ധോണിക്ക് മുന്നിലുളള കീപ്പര്‍മാര്‍.ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ കീപ്പറായ ധോണിക്ക് പിന്നിലുളള രണ്ടാമത്തെ താരം ദക്ഷിണാഫ്രിക്കയുടെ മാര്‍്ക്ക് ബൗച്ചറാണ്. 596 മത്സരങ്ങള്‍. ശ്രീലങ്കയുടെ സംഗക്കാര (499), ഓസ്ട്രേലിയയുടെ ഗില്‍ക്രിസ്റ്റ്് (485) എന്നിവരാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: