പോര്‍ട്ടോ: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കില്‍ പോര്‍ച്ചുഗല്‍ നേഷന്ഷ് ലീഗിന്റെ ഫൈനലില്‍ കടന്നു. സ്വന്തം തട്ടകത്തില്‍ സെമി പോരാട്ടത്തില്‍ അവര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍ റൊണാള്‍ഡോ ഫ്രീകിക്കിലൂടെ ആദ്യ ഗോള്‍ നേടി. പക്ഷെ രണ്ടാം പകുതിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഗോള്‍ മടക്കി. വിവാദമായ പെനാല്‍റ്റിയാണ് ഗോളിന് വഴിയൊരുക്കിയത്. കിക്കെടുത്ത റോഡ്രിഗ്സ് പന്ത് പോര്‍ച്ചുഗലിന്റെ വലയിലാക്കി.
മത്സരം അധികസമയത്തേക്ക് നീങ്ങവേ റൊണാള്‍ഡോ രണ്ട് തവണ ലക്ഷ്യം കണ്ട് പോര്‍ച്ചുഗലിനെ ഫൈനലിലേക്ക് കടത്തിവിട്ടു. 88-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ റൊണാള്‍ഡോ അവസാന മിനിറ്റില്‍ മൂന്നാം ഗോളും നേടി.
ഇംഗ്ലണ്ട് – ഹോളണ്ട് രണ്ടാം സെമിഫൈനലിലെ വിജയികളെയാണ് പോര്‍ച്ചുഗല്‍ ഫൈനലില്‍ എതിരിടുക. ഞായറാഴ്ചയാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: