സതാംപ്റ്റണ്: ദക്ഷിണാഫ്രിക്കയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ച് സെഞ്ചുറി കുറിച്ച് ഇന്ത്യക്ക്് ജയം ഒരുക്കിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് നായന് കോഹ്ലിയുടെ പ്രശംസ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.
രോഹിതിന്റെ ഇന്നിങ്ങ്സ് ഗംഭീരമായിരുന്നു. കളിക്കളത്തില്‍ നിറഞ്ഞാടി ടീമിന് വിജയവും സമ്മാനിച്ചു. ഇത് ഒരു പ്രൊഫഷണല്‍ വിജയമാണ്. ലോകകപ്പില്‍ ജയത്തോടെ തുടങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് കോഹ്ലി പറഞ്ഞു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് ലഭിച്ചിരുന്നെങ്കില്‍ ആദ്യം ഫീല്‍ഡിങ്ങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നെന്ന് കോഹ്ലി കൂട്ടിച്ചേര്‍ത്തു.
പേസര്‍മാരായ ഡെയ്ല്‍ സ്റ്റെയിന് , ലുങ്കി എന്‍ഗിഡി എന്നിവരുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡു പ്ലെസിസ് പറഞ്ഞു. ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അവരുടെ സ്പിന്നര്‍മാരും പേസര്‍മാരും മികച്ചുനിന്നു. അതേമസയം ഞങ്ങളുടെ ബാറ്റസ്മാന്മാര്ക്ക് പിടിച്ചുനില്‍ക്കാനായില്ലെന്നും ഡു പ്ലെസിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: