പഠനോപകരണങ്ങള്‍ക്കുള്ള സഹായം കൈമാറി

Friday 7 June 2019 10:17 am IST

കുവൈത്ത് സിറ്റി : എന്‍ആര്‍ ഈസ് ഓഫ് കുവൈlത്ത് കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വാങ്ങുന്നതിനായുള്ള സഹായങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ല കണ്‍വീനര്‍ സന്ദീപ്, കുവൈത്ത് ഭാരവാഹികളില്‍ നിന്നും തുക ഏറ്റുവാങ്ങി. 

കണ്ണൂര്‍ ജില്ലയിലെ കുട്ടികള്‍ക്കായുള്ള സാമ്പത്തിക വിതരണം ചെയ്ത ചടങ്ങില്‍ താര, അജയന്‍, രഞ്ജിത്ത്,  ലിനോ, രാജീവ്, രാജേഷ്, പാരിജാക്ഷന്‍, അജയന്‍, കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. സഹായധന സമാഹരണത്തിനായി  സഹായിച്ച എല്ലാ സഹോദരങ്ങള്‍ക്കും എന്‍ആര്‍ ഐസ് ഓഫ് കുവൈത്ത്,  ഫഹാഹീല്‍ കമ്മിറ്റിയുടെ നന്ദി പാരിജാക്ഷന്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.