ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത : ഡ്രൈവര്‍ കേരളം വിട്ടു

Friday 7 June 2019 11:35 am IST

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജൂന്‍ കേരളം വിട്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് വിശദമായി ഇയാളുടെ മൊഴി എടുക്കാന്‍ സാധിച്ചില്ല. 

അര്‍ജുന്‍ ഇപ്പോള്‍ അസമിലാണെന്നാണ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം അപകടത്തില്‍ ഗുരുതര പരിക്കേറ്റ അര്‍ജുന്‍ കേരളം വിട്ടതില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ബാലഭാസ്‌കറിന്റെ കാര്‍ അപകടസമയത്ത് അമിത വേഗതിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജുനായിരുന്നു.

രാത്രി ഒരു മണിക്ക് അമിത വേഗതയിലെത്തിയ കാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറിയില്‍ കുടുങ്ങിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം വന്ന ശേഷം അര്‍ജുനെ ചോദ്യം ചെയ്യും. ഡോക്ടറുടെ മകന്‍ ജിഷ്ണുവിന്റെ മൊഴിയും ക്രൈംബ്രാഞ്ചിന് എടുക്കാനായിട്ടില്ല. ജിഷ്ണുവും സ്ഥലത്തില്ലെന്നാണ് വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.