വീരകാളി

Friday 7 June 2019 9:41 am IST

പാര്‍വതീ ദേവിയുടെ അംശാവതാരമായി ഭൂമിയില്‍ ജന്‍മമെടുത്ത ദേവതയാണ് വീരകാളി. ശിവന്റെ ഭൂതഗണങ്ങളോട് ദേവി കോപിച്ചപ്പോള്‍ ആ കോപത്തില്‍ നിന്നും ഉണ്ടായ രൂപം ഭൂമിയില്‍ തന്റെ ഭക്തരുടെ മകളായി ജന്‍മമെടുത്തു എന്നാണ് ഐതിഹ്യം.

പുതിയ ഭഗവതിയുടെ ഐതിഹ്യത്തിലും വീരകാളിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് സകലരേയും കൊന്ന് പ്രതികാര ദേവതയായി മാറിയ പുതിയ ഭഗവതി വില്ല്വാപുരം കോട്ടയില്‍ നിന്നും തെക്കുദിശയിലേക്ക് യാത്ര തിരിക്കുന്നു. ഭഗവതി എത്തിച്ചേരുന്നത് മാതോത്ത് വീരകാളിയമ്മയുടെ സമീപത്താണ്.

എന്നാല്‍ ഭഗവതിയുടെ കോപം മനസ്സിലാക്കിയ വീരകാളിയമ്മ ഭഗവതിയെ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട്, വന്നത് മഹാദേവന്റെ പൊന്‍മകളായ പുതിയ ഭഗവതിയാണെന്ന് തിരിച്ചറിഞ്ഞ വീരകാളിയമ്മ ഭഗവതിയെ വരവേല്‍ക്കുകയും തന്റെ വലതുഭാഗത്ത് സ്ഥാനം നല്‍കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

പുതിയ ഭഗവതിയോടൊപ്പം തന്നെ വീരകാളിയമ്മയേയും കാവുകളില്‍ കെട്ടിയാടിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.