കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ : ഒരു മാസത്തിനകം സത്യവാങ്മൂലം നല്‍കണം

Friday 7 June 2019 10:48 am IST

കൊച്ചി: സംസ്ഥാനത്തെ വിവിധ കോസ്റ്റല്‍ റെഗുലേഷന്‍ സോണുകള്‍ നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി ഒരു മാസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ 1991ലെയും 2011  ലെയും നോട്ടിഫിക്കേഷനുകള്‍ പ്രകാരം മേഖലാ നിര്‍ണ്ണയം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നോയെന്നും ഇല്ലെങ്കില്‍ ഇതിനെന്തു സമയം വേണ്ടിവരുമെന്ന് വ്യക്തമാക്കാനും ഉത്തരവില്‍ പറയുന്നു.

നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് ഇതു സംബന്ധിച്ച് വ്യക്തമാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

കേരളത്തിലെ കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിര്‍ണയത്തില്‍ അപാകതകളുണ്ടെന്നും പഞ്ചായത്തുകളെ അവികസിത മേഖലയായി കണക്കാക്കി കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ മൂന്നില്‍ ഉള്‍പ്പെടുത്തിയതു തെറ്റാണെന്നും ചൂണ്ടിക്കാട്ടി കൊച്ചിന്‍ സ്വദേശി കലൂര്‍ ജോസ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സിയായ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.