കേന്ദ്ര ബജറ്റ് ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു

Friday 7 June 2019 9:56 am IST

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റ് എങ്ങനെയായിരിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം തേടി.

budget 2019 എന്ന ഹാഷ് ടാഗില്‍ ബജറ്റിനെക്കുറിച്ചുളള നിര്‍ദേശങ്ങളും ആശയങ്ങളും ഓണ്‍ലൈനില്‍ പങ്കുവയ്ക്കാം. ഇത് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം ശേഖരിക്കും. 

''മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പണ്ഡിതന്മാരും വിദഗ്ധരും പങ്കുവച്ച ആശയങ്ങള്‍ക്ക് നന്ദി പറയുന്നു. ഭൂരിഭാഗവും ഞാന്‍ വായിച്ചു. എന്റെ ടീം ഇതെല്ലാം ശേഖരിക്കുന്നുണ്ട്. ഓരോ ചെറിയ വാക്കും പരിഗണിക്കപ്പെടും. തുടരുക'' നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.