കരിപ്പൂര്‍ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചതിന് വയനാട് മണ്ഡലത്തിലെ ജനങ്ങളെ കണ്ട് നന്ദി അറിയിക്കുന്നതിനാണ് രാഹുല്‍ കേരളത്തിലെത്തിയത്. ഇന്ന് നാളെയും മറ്റന്നാളും രാഹുല്‍ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.
രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഡിസിസി പ്രസിഡന്റ് പ്രകാശ് ബാബു, ടി. സിദ്ധിഖ്, പി.വി. അബ്ദുള്‍ വഹാബ്, ലാലി വിന്‍സന്റ് എന്നിവര്‍ രാഹുലിനെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
കരിപ്പൂരില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയ അദ്ദേഹം വൈകിട്ടോടെ അവിടെ നിന്നും കല്പ്പറ്റയ്ക്ക് പോകും. കേരളാനേതാക്കളുമായി ഈ ദിവസങ്ങളില്‍ അദ്ദേഹം വിശദമായ ചര്‍ച്ച നടത്തും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന് അധ്യക്ഷ പദവി രാഹുല്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. അതിനിടയിലാണ് വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: