മോദി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റും

Friday 7 June 2019 7:54 pm IST

അയോദ്ധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുകയെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.അയോദ്ധ്യയിലെ ശോധ് സന്‍സ്ഥനില്‍ സ്ഥാപിച്ച ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ജനങ്ങള്‍ രാജ്യത്തെ മോശം കാര്യങ്ങളെ തള്ളിക്കളഞ്ഞു. രാജ്യം സുരക്ഷിതമാണെങ്കില്‍ മാത്രമെ മതം സുരക്ഷിതമാകുകയുള്ളെന്നും ദേശീയത എന്ന ലക്ഷ്യമാകണം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടത് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അയോദ്ധ്യയിലെ വികസന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷമാണ് യോഗി ആദിത്യനാഥ് മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.