ആലിത്തെയ്യം

Saturday 8 June 2019 3:05 am IST

മാപ്പിളത്തെയ്യങ്ങളുടെ വിഭാഗത്തില്‍ പെട്ട ഒരു തെയ്യമാണ് ആലിത്തെയ്യം. ആലിച്ചാമുണ്ഡി എന്നും ഈ തെയ്യത്തിന് പേരുണ്ട്. കാസര്‍കോട് ജില്ലയിലെ കുമ്പള ആരിക്കാടിയിലെ കുന്നിലെപുര എന്ന തീയ്യഭവനത്തില്‍ താമസിക്കാനിടയായ ആലിമാപ്പിള ആ വീട്ടിലെ സുന്ദരിയായ ഒരു യുവതിയെ വശത്താക്കാന്‍ ശ്രമിച്ചു. അത് സാധിക്കാതെ വന്നപ്പോള്‍ യുവതിയെ കുറിച്ച് ആലി അപവാദങ്ങള്‍ പ്രചരിപ്പിച്ചു.

ഇതിന് പരിഹാരമുണ്ടാകാന്‍ തറവാട്ടിലെ കാരണവര്‍ കുടുംബത്തിന്റെ പരദേവതയായ രക്തചാമുണ്ഡിയെ പ്രാര്‍ത്ഥിച്ചു. ഒരുദിവസം കുളത്തില്‍ കുളിക്കാനിറങ്ങിയ ആലിയുടെ മുന്നില്‍ ഒരു സുന്ദരിയുടെ രൂപത്തില്‍ രക്തചാമുണ്ഡി പ്രത്യക്ഷപ്പെടുകയും ആലിയെ ആകര്‍ഷിക്കുകയും ചെയ്തു. സുന്ദരിയുടെ കൂടെപ്പോയ ആലിയെ രക്തചാമുണ്ഡി കൊന്നു. മരണാനന്തരം ആലി തെയ്യമായി മാറി. ആരിക്കാടി ഐവര്‍ ഭഗവതിസ്ഥാനത്ത് ആലിയെ കെട്ടിയാടിക്കാന്‍ തുടങ്ങി. 

കുമ്പളയിലെ ഒരു നായര്‍ സ്ത്രീയെ വശത്താക്കാന്‍ ശ്രമിച്ച ആലിമാപ്പിളയെ അവള്‍ കുത്തുവിളക്കിന്റെ കോലുകൊണ്ട് നെഞ്ചില്‍ കുത്തിക്കൊല്ലുകയും മരണാനന്തരം ആലി തെയ്യമായി മാറിയെന്നും മറ്റൊരു പുരാവൃത്തവും നിലവിലുണ്ട്. വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ആലിത്തെയ്യം കെട്ടിയാടുന്നത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.