സൗന്ദര്യലഹരി 11

Saturday 8 June 2019 3:04 am IST

ചതുര്‍ഭി: ശ്രീകണ്‌ഠൈഃ ശിവയുവതിഭിഃ പഞ്ചഭിരപി

പ്രഭിന്നാഭിഃ ശംഭോര്‍ന്നവദിരപി മൂലപ്രകൃതിഭിഃ

ചതുശ്ചത്വാരിംശദ്വസുദള കലാശ്രതിവലയ-

ത്രിരേഖാഭിഃ സാര്‍ദ്ധം തവ ശരണകോണാഃ പരിണതാഃ

ചതുര്‍ഭിഃ ശ്രീകണ്‌ഠൈഃ -നാലു ശിവചക്രങ്ങളാല്‍

പഞ്ചമിഃ ശിവയുവതിഃ അപി- അഞ്ചു ശക്തികളാല്‍

ശംഭോഃപ്രഭിന്നാഭിഃ - ശിവചക്രങ്ങളില്‍നിന്നും ഭേദിക്കപ്പെട്ടിരിക്കുന്നു.

വസുദള കലാശ്രത്രിവലയത്രിരേഖാഭിഃ -അഷ്ടദള ഷോഡശദള വൃത്തത്രയ ഭൂപുരത്രയങ്ങളോട്

സാര്‍ദ്ധം - കൂടി

തവശതകോണാപരിണതാ -അവിടുത്തെ ബിന്ദുസ്ഥാനമെന്ന മന്ദിരവും കോണങ്ങളും പരിണമിച്ച്

ചതുരശ്ചത്വാരിംശല്‍ - 44 ആകുന്നു.

ഈ ശ്ലോകത്തിന്റെ അര്‍ത്ഥം കുറച്ചു ക്ലിഷ്ടമാണ്. 

അര്‍ത്ഥം: അല്ലയോ ദേവീ! നാലു ശിവാത്മകങ്ങളായ ചക്രങ്ങള്‍, ഇവയില്‍നിന്നും വേറിട്ട അഞ്ചു ശക്ത്യാത്മക ചക്രങ്ങള്‍, ഇപ്രകാരം ലോകത്തിന് അടിസ്ഥാന കാരണങ്ങളായ ഒന്‍പതു ചക്രങ്ങളില്‍ അവിടുത്തെ കേന്ദ്രസ്ഥാനമായ മന്ദിരവും കോണങ്ങളും ചേര്‍ന്ന് അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ഭൂപുരത്രയം എന്നിങ്ങനെയായി 44 ആയി ഭവിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.