ഓസീസിനെ സൂക്ഷിക്കണം: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Saturday 8 June 2019 4:50 am IST

ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ കരുതലോടെ നേരിടണമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കോഹ് ലിപ്പടയ്ക്ക് മുന്നറിയിപ്പ് നല്‍കി. നാളെയാണ് ഇന്ത്യ- ഓസീസ് പോരാട്ടം.

ഓസ്‌ട്രേലിയ ശക്തമായ ടീമാണ്. കരുതലോടെ വേണം അവരെ നേരിടാന്‍. ആദ്യ മത്സരത്തിലെ വിജയത്തില്‍ നിന്ന് ആര്‍ജ്ജിച്ച ആത്മവിശ്വാസം കൈവിടരുതെന്നും സച്ചിന്‍ ഉപദേശിച്ചു.ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെയാണ് തോല്‍പ്പിച്ചത്. രാഹുല്‍ ശര്‍മ പുറത്താകാതെ നേടിയ 122 റണ്‍സാണ് ഇന്ത്യക്ക്് വിജയം സമ്മാനിച്ചത്.

കഴിഞ്ഞ ദിവസം ആവേശപ്പോരാട്ടത്തില്‍ വിന്‍ഡീസിനെ മുട്ടുകുത്തിച്ച ഓസീസ് ശക്തമായ ടീമായി മാറിക്കഴിഞ്ഞു. ഈ വിജയത്തോടെ പോയിന്റ് നിലയില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി.

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം നടക്കുന്ന ഓവലിലെ പിച്ച് ബൗണ്‍സുള്ളതാണ്. ഇത് ഓസ്‌ട്രേലിയയ്ക്ക്് നേരിയ മുന്‍തൂക്കം നല്‍കും. വാര്‍ണറും സ്മിത്തും തിരിച്ചെത്തിയതോടെ അവരുടെ ബാറ്റിങ് ശക്തമായി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വാര്‍ണര്‍ 89 റണ്‍സ് നേടി.

ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് വിശ്വാസം. ഓസ്‌ട്രേലിയയെ വീഴ്ത്താനുള്ള കരുത്ത്് ഇന്ത്യക്കുണ്ട്. ഓസീസിന്റെ ബൗളിങ് ശക്തമാണ്. പക്ഷെ മുമ്പും ശക്തമായ ഈ ബൗളിങ്ങിനെ ഇന്ത്യ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.