ലണ്ടന്‍: ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്നലത്തെ പരിശീലനം ഉപേക്ഷിച്ചു. ഓസീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് പരിശീലനത്തിനായി ഒരു ദിവസമേ ലഭിക്കൂ. നാളെ ഓവലിലാണ് ഇന്ത്യ- ഓസീസ് പോരാട്ടം.
സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചശേഷം വ്യാഴാഴ്ചയാണ് ഇന്ത്യന്‍ ടീം ലണ്ടനിലെത്തിയത്.
തുടര്‍ച്ചയായി പത്ത് മത്സരങ്ങില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് ഓസീസ്. ഇന്ത്യയില്‍ നടന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റശേഷം ഓസീസ് തോല്‍വിയറിഞ്ഞിട്ടില്ല. 0-2 ന് പിന്നിട്ടുനിന്ന ഓസ്ട്രേലിയ അവസാന മൂന്ന് മത്സരങ്ങളിലും വിജയിച്ച് 3-2 ന് പരമ്പര സ്വന്തമാക്കി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും അവര്‍ വിജയക്കൊടി പാറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: