നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്തിന് പുതിയ ഭാരവാഹികള്‍

Saturday 8 June 2019 12:45 pm IST

കുവൈത്ത് സിറ്റി : നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്ത് 2019 - 2020 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നുമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസാദ് പത്മനാഭനെ പ്രസിഡന്റായും സജിത്ത് സി. നായര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഹരികുമാറാണ് പുതിയ ട്രഷറര്‍.  എ. പി. ജയകുമാര്‍ വൈസ് പ്രസിഡന്റും അനീഷ്  പി. നായര്‍ ജോയിന്റ് സെക്രട്ടറിയുമാണ്.

മറ്റ് ഭാരവാഹികള്‍ - നിഷാന്ത് മേനോന്‍ (ജോയിന്റ് ട്രഷറര്‍), രാധാകൃഷ്ണന്‍ കോയിപ്പുറം (വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍),  രാജേഷ്  ആര്‍.എന്‍. (ജോയിന്റ്  വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍), സുജിത് സുരേശന്‍ (ഐ.ടി. കോഓര്‍ഡിനേറ്റര്‍), ഗുണപ്രസാദ്, എ.എസ്. ബാലചന്ദ്രന്‍ തമ്പി എന്നിവര്‍ ഓഡിറ്റര്‍മാരാണ്. 

വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി ശ്രീനിവാസന്‍ (അബ്ബാസിയ), വിജയകുമാര്‍ (മംഗഫ്), ശ്യാം (അബുഹലീഫ), നവീന്‍ നായര്‍ (റിഗ്ഗയ്), മധു വെട്ടിയാര്‍ (ഷര്‍ഖ്), എസ്. ഓമനക്കുട്ടന്‍ (ഫഹാഹീല്‍), അഖില്‍ വാസുദേവ് (സാല്‍മിയ), സി എസ് ബിജുമോന്‍ (ഫര്‍വാനിയ). ബൈജു പിള്ള, കെ.പി. വിജയകുമാര്‍, ശശിധരന്‍ ഗിരിമന്ദിരം എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. പ്രസിഡന്റ് പ്രസാദ് പത്മനാഭന്‍ പുതിയ ഭാരവാഹികളെ ആഭിനന്ദിച്ച് സംസാരിച്ചു. ബൈജു പിള്ള, പ്രതാപചന്ദ്രന്‍, ഗുണപ്രസാദ്, ജയകുമാര്‍  എന്നിവര്‍ തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.