കൊച്ചി: കൊച്ചി മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ സംഭവത്തില്‍ കെഎംആര്‍എല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി എ.പി.എം. മുഹമ്മദ് ഹനീഷാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നടി അര്‍ച്ചന കവിയും അച്ഛനും യാത്ര ചെയ്ത കാറിന് മുകളിലേക്കായിരുന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടത്ത് മെട്രോ പില്ലര്‍ നമ്പര്‍ 186ന് സമീപമായിരുന്നു അപകടം. കാറിന്റെ മുന്‍ സീറ്റിനു നേരെ ഗ്ലാസിലേക്കാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണത്.
ആലുവ മുതല്‍ മഹാരാജാസ് വരെ പരിശോധന നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്പ്പിക്കാനാണ്നിര്ദേശം. നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന ഡിഎംആര്‍സിയോടും കെഎംആര്‍എല്‍ റിപ്പോര്‍ട്ട് തേടി. കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കെഎംആര്‍എല്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: