അപ്പൂപ്പന്‍താടിപോലെ

Sunday 9 June 2019 3:10 am IST
ഇക്കുറിയത്തെ സംഘപഥം അപ്പൂപ്പന്‍താടിപോലെ സഞ്ചരിച്ചുപോരികയാണ്. യാദൃച്ഛികമായ ചില അവസരങ്ങള്‍ മനുഷ്യനെ ഓരോ വഴിക്ക് സഞ്ചരിക്കാന്‍ ഇടവരുത്താറുള്ളതുപോലെയാണ് ഇതില്‍ വിവരിച്ച കാര്യങ്ങള്‍ നടന്നത്. അപ്പൂപ്പന്‍താടി കാറ്റിനനുസരിച്ച് സഞ്ചരിക്കുകയാണല്ലോ. എറണാകുളത്തെ ആദ്യകാല സ്വയംസേവകനും, ജന്മഭൂമിയുടെ തുടക്കം മുതല്‍ രï് പതിറ്റാïുകാലം അതിന്റെ പുരോഗതിയില്‍ സജീവതാല്‍പര്യമെടുക്കുകയും ചെയ്ത കെ.ജി. വാധ്യാര്‍ സംഘപഥത്തിലൂടെ എന്ന പംക്തിയെപ്പറ്റി അപ്പൂപ്പന്‍താടിപോലെ എന്ന് എഴുതി. ലാഘവംതന്നെയാണ് ഇവ രïിന്റെയും കൗതുകം എന്ന അദ്ദേഹത്തിന്റെ സൂചന ഞാന്‍ തികച്ചും ഉള്‍ക്കൊïുതന്നെയാണ് അതു തുടര്‍ന്നത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തൊടുപുഴ കുമാരമംഗലത്തുള്ള എന്റെ വീട്ടില്‍ വന്നിരുന്നു. ഇടുക്കി വിഭാഗിന്റെ വാര്‍ഷിക ബൈഠക്കിനു മുന്നോടിയായി നടന്ന പ്രമുഖ കാര്യകര്‍ത്താക്കളുടെ സമാഗമത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം തൊടുപുഴയില്‍ വന്നത്. യാദൃച്ഛികമായുണ്ടായ ചില സംഭവങ്ങള്‍ മൂലം എനിക്ക് ബൈഠക്കില്‍ എത്താന്‍ കഴിഞ്ഞില്ല. ഞാന്‍ എറണാകുളത്തുനിന്നും മടങ്ങിയെത്തിയ ശേഷം എത്ര വൈകിയാലും വീട്ടില്‍ വരുമെന്നദ്ദേഹം സന്ദേശം നല്‍കിയിരുന്നു. ഇരുപത്തൊന്നുവര്‍ഷങ്ങള്‍ക്കു മുന്‍പ് കുമാരമംഗലം എംകെഎം സ്‌കൂളില്‍ ദ്വിതീയ വര്‍ഷ ശിക്ഷാവര്‍ഗ് നടന്നപ്പോള്‍ അതിന്റെ കാര്യവാഹ് എന്ന നിലയ്ക്ക് മാസ്റ്റര്‍ ഒരുമാസത്തോളം ഉണ്ടായിട്ടും എന്റെ വീട്ടില്‍ വരാന്‍ കഴിയാഞ്ഞതിനാല്‍ ഇക്കുറി എന്തായാലും എത്തണം എന്ന തീരുമാനമായിരുന്നു മാസ്റ്റര്‍ക്ക്.

മാസ്റ്ററുടെ സ്വന്തം ഗ്രാമമായ കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമവുമായി, ജനസംഘം സംഘടനാകാര്യദര്‍ശിയായിരുന്ന 1967-77 കാലത്ത് എനിക്ക് വളരെ അടുപ്പം ഉണ്ടായിരുന്നു. അക്കാലത്ത് മാസ്റ്റര്‍ അവിടത്തെ ശാഖയില്‍ ശ്രദ്ധേയനായ സ്വയംസേവകനായിരുന്നു. അന്നുമുതല്‍ പരിചയമുള്ളതിനാല്‍ വീട്ടിലെ വരവ് എങ്ങനെ ഇത്ര വൈകി എന്നത് വിസ്മയകരമായി. അതെന്തായാലും മാസ്റ്ററുടെ നാട്ടില്‍ ബാങ്കുദ്യോഗസ്ഥനായ ഒരാള്‍ ഇപ്പോള്‍ തൊടുപുഴയിലുണ്ടെന്നും, സൗകര്യപ്പെടുമെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെടാമെന്നും ഞാന്‍ നിര്‍ദേശം വെച്ചപ്പോള്‍ ഏതാനും മാസങ്ങള്‍ക്കുശേഷം വീണ്ടും വരുമ്പോള്‍ കാണാമെന്നും, തന്റെ അയല്‍ക്കാരിലെ പെണ്‍കുട്ടിയും തൊടുപുഴയിലുണ്ടെന്നും അവരെയും കാണാനുണ്ടെന്നുമായി മാസ്റ്റര്‍.

പിറ്റേന്ന രാവിലെ ബാങ്ക് ജീവനക്കാരന്‍ മാസ്റ്റര്‍ തൊടുപുഴയിലെത്തിയ വിവരം അറിഞ്ഞ് കാണാനായി വീട്ടില്‍ വന്നു. അപ്പോഴാണ് ഞങ്ങള്‍ രണ്ടുപേരും ഉദ്ദേശിച്ചത് ഒരാളായിരുന്നുവെന്നു മനസ്സിലായത്. അതൊരു സന്തോഷകരമായ വിസ്മയമായി. പ്രസ്തുത ബാങ്ക് ജീവനക്കാരന്‍ എന്റെ തറവാട്ടു വീടിനടുത്തുള്ള ഷാജിയാണ്. അദ്ദേഹം പ്രശസ്തമായ വിധത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബാങ്കില്‍ പ്രവേശിച്ചു. ഷാജിയുടെ അച്ഛന്‍ എസ്.എന്‍. പിള്ള മണക്കാട്ടെ സാംസ്‌കാരിക ജീവിതത്തിലെ അവിസ്മരണീയ വ്യക്തിത്വമായിരുന്നു. വായനശാല പ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ താല്‍പ്പര്യം മൂലം 'ദേശസേവിനി'വായനശാല വിവിധരംഗങ്ങളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിരുന്നു.

നന്മണ്ടയില്‍ ഗോപാലന്‍കുട്ടി മാസ്റ്ററുടെ കുടുംബവുമായുള്ള അടുപ്പത്തെപ്പറ്റി പറയുകയുണ്ടായി. കൊളത്തൂര്‍ ആശ്രമത്തിലെ ചിദാനന്ദപുരി സ്വാമിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ടെന്നും മറ്റും ഇടയ്ക്കു കാണുമ്പോള്‍ ഷാജി പറയാറുണ്ടായിരുന്നു. തൊടുപുഴയില്‍ കൊളത്തൂര്‍ ആശ്രമത്തിന് ഏറെ അനുയായികള്‍ ഇപ്പോള്‍ കാണുന്നില്ല.

സംഘപ്രവര്‍ത്തനത്തിന്റെ വ്യാപ്തി നാം പ്രത്യക്ഷത്തില്‍ അനുഭവിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെണ് പലപ്പോഴും കാണാം. ഞാന്‍ തിരുവനന്തപുരത്തു 1951-ല്‍ കോളജ് വിദ്യാഭ്യാസത്തിനെത്തിയപ്പോഴാണ് സംഘശാഖയില്‍ പോകാന്‍ ആരംഭിച്ചത്. അവിടെ ഒരിക്കല്‍ സംഘത്തിന്റെ ഏതോ പരിപാടി കഴിഞ്ഞ് 'പുളിമൂട്ടി'ല്‍ നില്‍ക്കുകയായിരുന്നു. പുളിമൂട്ടില്‍ അന്ന് പുളിയുണ്ടായിരുന്നു. അതിന്റെ തണലില്‍ സദാ സുഹൃത്തുക്കള്‍ സമാഗമിച്ചു വന്നു. അങ്ങനെ നില്‍ക്കുന്നതിനിടെ എന്നെ പേര്‍ വിളിച്ച് ഒരാള്‍ സമീപിച്ചു. ഞങ്ങളുടെ നാട്ടിലെ ഒരയല്‍ക്കാരന്‍ കൃഷ്ണന്‍ നായരായിരുന്നു അത്. അദ്ദേഹം ധന്വന്തരി വൈദ്യശാലയുടെ നെയ്യാറ്റിന്‍കര ബ്രാഞ്ചു മാനേജരാണ്.

അതു സംബന്ധമായ എന്തോ കാര്യത്തിന് തിരുവനന്തപുരത്തെത്തിയതായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി, താമസസ്ഥലത്തു വിവരം അറിയിച്ച് നെയ്യാറ്റിന്‍കരയില്‍ പോയി. സ്‌കൂള്‍ പഠിപ്പുകാലം തൊട്ട് നെയ്യാറ്റിന്‍കര ഞങ്ങള്‍ക്ക് വീരകൃത്യങ്ങള്‍ നടന്ന സ്ഥലമെന്ന നിലയ്ക്ക് കേള്‍വിപ്പെട്ടതായിരുന്നു. മാര്‍ത്താണ്ഡവര്‍മയ്ക്കു എട്ടുവീട്ടില്‍ പിള്ളമാരെ ഭയന്ന് പാഞ്ഞുനടക്കേണ്ടിവന്നപ്പോള്‍ ഒരിക്കല്‍ ഒളിച്ചിരുന്ന അമ്മച്ചിപ്ലാവിന്റെ ചോട്ടിലായിരുന്നുവെന്നതും, ഡോ. ചെമ്പകരാമന്‍ പിള്ള എന്ന ലോകപ്രസിദ്ധ വിപ്ലവകാരിയുടെ നാടെന്നതുമൊക്കെ ആ നഗരത്തിന് ഐതിഹാസിക പരിവേഷം മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു.

അങ്ങനെ നെയ്യാറ്റിന്‍കരയില്‍ മേല്‍പ്പറഞ്ഞ കൃഷ്ണന്‍ നായരുമൊത്തെത്തുകയും, ധന്വന്തരി വൈദ്യശാലാ ബ്രാഞ്ചിലും, അദ്ദേഹത്തിന്റെ വീട്ടിലുമായി അന്നു കഴിയുകയും ചെയ്തു. മേല്‍ പറഞ്ഞ സ്ഥലങ്ങളില്‍ അദ്ദേഹം എന്നെ കൊണ്ടുപോയി, നെയ്യാറില്‍ കുളിയും ക്ഷേത്രദര്‍ശനവും അമ്മച്ചിപ്ലാവ് ദര്‍ശനവും കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് ഞാന്‍ പോന്നു. പിന്നീട് അവിടെ പോകാന്‍ അവസരമുണ്ടായപ്പോഴൊക്കെ അതു പ്രയോജനപ്പെടുത്തിവന്നു. അവിടത്തെ സംഘ സ്വയംസേവകരുമായും പില്‍ക്കാലത്ത് അദ്ദേഹത്തിനടുപ്പം വന്നു; സംഘപ്രവര്‍ത്തനവുമായി സഹകരിച്ചുവന്നു.

അക്കാലങ്ങളില്‍ അങ്ങനെ ഒരു സൗകര്യമുണ്ടായിരുന്നു. ധന്വന്തരി വൈദ്യശാലക്ക് കേരളത്തിലെ മിക്ക പട്ടണങ്ങളിലും ശാഖകളുണ്ടായി. അവിടെ മാനേജര്‍മാരായി, അതിന്റെ സ്ഥാപകന്‍ സി.എന്‍. നമ്പൂതിരി കണ്ടെത്തി അയച്ചവരെല്ലാംതന്നെ തൊടുപുഴക്കാരായിരുന്നു. അതിനാല്‍ അവിടെയൊക്കെ ഒരു മുന്‍പരിചയക്കാരനെ കണ്ടെത്താനാവുമായിരുന്നു. പലരും ക്രമേണ സ്വയംസേവകരോ അടുത്ത ബന്ധുക്കളോ ആയിട്ടുണ്ടാവും.

അതിനും ഒരുദാഹരണമുണ്ട്. കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍ക്ക് 1960 മുതല്‍ 40 വര്‍ഷക്കാലത്തേക്ക് സുപരിചിതനായിരുന്നു ധന്വന്തരി വൈദ്യശാലയുമായി അവിടെയെത്തിയ വി. ദാമോദരന്‍നായര്‍. സംഘപരിവാറിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പോലെ അദ്ദേഹത്തിന്റെ സ്ഥാപനം പ്രവര്‍ത്തിച്ചുവന്നു. അടിയന്തരാവസ്ഥയ്ക്കു മുമ്പുതന്നെ ആ സ്ഥിതിയിലെത്തിയതാണ്. കണ്ണൂരില്‍ സംഘവുമായി ബന്ധപ്പെട്ട് ആരു വന്നാലും അവിടെ ഹാജര്‍ കൊടുത്തേ പോകുമായിരുന്നുള്ളൂ. അടിയന്തരാവസ്ഥക്കാലത്തെ അതികഠിനമായ പരിതഃസ്ഥിതിയില്‍ കണ്ണൂരെത്തുന്ന പ്രമുഖര്‍ക്കു ബന്ധപ്പെടാനും മറ്റുമുള്ള ആളുകള്‍ ആ സ്ഥാപനത്തിന്റെ പരിസരത്തുണ്ടാവുമായിരുന്നു.

ഈ ദാമോദരന്‍ നായര്‍ സംഘവുമായി ബന്ധപ്പെട്ടതും ഒരു പഴയ തിരുവനന്തപുരം സ്വയംസേവകനിലൂടെയാണ്. കോട്ടയം ജില്ലാ സംഘചാലകനായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച വി.എസ്. ഭാസ്‌കരപ്പണിക്കരിലൂടെ. 1947-48 കാലത്ത് ഇരുവരും കൊട്ടാരക്കരയില്‍ ഒരേ ലോഡ്ജില്‍ താമസിച്ചിരുന്നു. ഭാസ്‌കരപ്പണിക്കര്‍ അവിടെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായും, ദാമോദരന്‍ നായര്‍ ധന്വന്തരി വൈദ്യശാലാ മാനേജരായും. പണിക്കര്‍ അദ്ദേഹത്തെ സംഘാനുഭാവിയാക്കി. 1948-ലെ സംഭവ പരമ്പരകളുടെ ഭാഗമായി സംഘം നിരോധിക്കപ്പെടുകയും, അതിനെതിരായ സത്യഗ്രഹം നടത്തുകയും ഉണ്ടായല്ലോ.

പരമേശ്വര്‍ജിയും പണിക്കരും തിരുവനന്തപുരത്തെ ശാഖയില്‍ സജീവമായിരുന്നു. നിരോധനം വന്നപ്പോള്‍ അദ്ദേഹത്തിനു കൊട്ടാരക്കരയിലായിരുന്നു ജോലി. സത്യഗ്രഹത്തിന്റെ ആഹ്വാനം വന്നപ്പോള്‍ ഭാസ്‌കരപ്പണിക്കര്‍ ബാങ്ക് ജോലി രാജിവച്ച് സത്യഗ്രഹത്തിനു പങ്കെടുക്കാന്‍ പുറപ്പെട്ടു. സംഘസന്ദേശത്തിനു മനുഷ്യമനസ്സിന് എത്ര ഗാഢമായ ഉറപ്പ് നല്‍കാന്‍ കഴിയുമെന്ന് അപ്പോള്‍ ദാമോദരന്‍നായര്‍ക്ക് മനസ്സിലായി. അന്നുമുതല്‍ അദ്ദേഹം എല്ലാ വിധത്തിലും സംഘത്തിനും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും ഒത്താശകള്‍ ചെയ്യുന്ന ആളായിത്തീര്‍ന്നു. സത്യഗ്രഹം കഴിഞ്ഞ് തിരിച്ചെത്തിയ പണിക്കര്‍ക്കാകട്ടെ തപാല്‍ സര്‍വ്വീസില്‍ ജോലി കിട്ടി. സൂപ്രണ്ടായി കോട്ടയത്തുനിന്ന് വിരമിച്ചു. ഇടക്കാലത്ത് അയ്യപ്പസേവാ സംഘത്തില്‍ സജീവ പ്രവര്‍ത്തകനായി. അദ്ദേഹത്തിന്റെ സപര്യ നിലയ്ക്കാതെ തുടര്‍ന്നു. ശ്രീ ഗുരുജിയെയും ദീനദയാല്‍ജിയെയും ഭാസ്‌കര്‍റാവുജിയെയുംകുറിച്ച് അദ്ദേഹം രചിച്ച അനുസ്മരണങ്ങള്‍ അതീവ വികാരതീവ്രങ്ങളാണ്.

ഇക്കുറിയത്തെ സംഘപഥം അപ്പൂപ്പന്‍താടിപോലെ സഞ്ചരിച്ചുപോരികയാണ്. യാദൃച്ഛികമായ ചില അവസരങ്ങള്‍ മനുഷ്യനെ ഓരോ വഴിക്ക് സഞ്ചരിക്കാന്‍ ഇടവരുത്താറുള്ളതുപോലെയാണ് ഇതില്‍ വിവരിച്ച കാര്യങ്ങള്‍ നടന്നത്. അപ്പൂപ്പന്‍താടി കാറ്റിനനുസരിച്ച് സഞ്ചരിക്കുകയാണല്ലോ. എറണാകുളത്തെ ആദ്യകാല സ്വയംസേവകനും, ജന്മഭൂമിയുടെ തുടക്കം മുതല്‍ രണ്ട് പതിറ്റാണ്ടുകാലം അതിന്റെ പുരോഗതിയില്‍ സജീവതാല്‍പര്യമെടുക്കുകയും ചെയ്ത കെ.ജി. വാധ്യാര്‍ സംഘപഥത്തിലൂടെ എന്ന പംക്തിയെപ്പറ്റി അപ്പൂപ്പന്‍താടിപോലെ എന്ന് എഴുതി. ലാഘവംതന്നെയാണ് ഇവ രണ്ടിന്റെയും കൗതുകം എന്ന അദ്ദേഹത്തിന്റെ സൂചന ഞാന്‍ തികച്ചും ഉള്‍ക്കൊണ്ടുതന്നെയാണ് അതു തുടര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.