വേദാംഗങ്ങള്‍

Sunday 9 June 2019 2:34 am IST

ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവ ആര്‍ഷസനാതന ശാസ്ത്രങ്ങളാണ്. ഇവയെ വേദാംഗമെന്നു പറയുന്നു. ശിക്ഷ എന്നത് പാണിനി മുതലായവര്‍ എഴുതിയ വര്‍ണോച്ചാരണ ശിക്ഷ തുടങ്ങിയവയാണ്. കല്പഗ്രന്ഥമെന്നത് സൂത്രഗ്രന്ഥങ്ങളാണ്. ഇവ നാലു തരത്തിലുണ്ട്. ഗൃഹസൂത്രം, ധര്‍മസൂത്രം, ശൂബ്‌ലസൂത്രം, ശ്രൗതസൂത്രം എന്നിങ്ങനെ. വ്യാകരണമെന്നത് പാണിനി മുതലായവരുടെ വ്യാകരണ ഗ്രന്ഥങ്ങളാണ്. നിരുക്തം വേദങ്ങളിലെ വ്യാകരണമാണെന്നു പറയാം. ഇതില്‍ വേദാര്‍ഥം പറയുന്ന വിധം പറയുന്നു. പിംഗളമുനിയാല്‍ രചിക്കപ്പെട്ടതാണ് ഛന്ദശാസ്ത്രം. അതേപോലെ ജ്യോതിഷശാസ്ത്രവും വേദാര്‍ഥമറിയാന്‍ ഉപയോഗപ്രദമായതിനാല്‍ വേദാംഗമെന്ന് അറിയപ്പെടുന്നു.    

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.