ഹരിനാമമാഹാത്മ്യം 57

Sunday 9 June 2019 2:37 am IST

അചഞ്ചല ഭക്തിക്കായി ത്രിഗുണോപാസന 

ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു

ഭക്ത്യാവിദേഹദൃഢവിശ്വാസമോടു ബത

ഭക്ത്യാ കടന്നു തവ തൃക്കാല്‍ പിടിപ്പതിന-

യയ്ക്കുന്നതെന്നു ഹരി നാരായണായ നമഃ

 

വിദേഹ ദൃഢവിശ്വാസം- ഞാന്‍ ഇക്കാണുന്ന ദേഹമല്ല എന്ന ഉറച്ച വിശ്വാസം.

അവനവന്റെ ബുദ്ധിക്കും കഴിവിനുമനുസരിച്ച് ത്രിഗുണോപാസനയില്‍ (പ്രണമോപാസന, സഗുണോപാസന, വിരാട് രൂപോപാസന) ഏതു വേണമെങ്കിലും ശീലിക്കാം. അതിന് ആദ്യമായി വേണ്ടത് ഞാന്‍ ദേഹമല്ല, ആത്മാവാണ് എന്ന ഉറച്ച ഭാവനയും നിരന്തരമായ ഭക്തിയുമാണ്. അത്തരത്തില്‍ പരമമായ ഭക്തിയോടെ അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഭജിക്കുവാന്‍ എനിക്ക് എന്നാണ് സാധിക്കുക? എത്രയും വേഗം അത് സാധിപ്പിക്കണേ നാരായണാ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.