ബൂറിറാം (തായ്ലന്ഡ്): കിങ്്സ് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ആതിഥേയരായ തായ്ലന്‍ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. പതിനേഴാം മിനിറ്റില്‍ അനിരുദ്ധ ഥാപ്പയാണ് ഗോള്‍ നേടിയത്്. പുതിയ കോച്ച് ഇഗോറിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ വിജയമാണിത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കുറാക്കോവയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. കുറാക്കോവയോട് തോറ്റ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ തായ്ലന്‍ഡിനെ നേരിടാന്‍ ഇറങ്ങിയത്. തായ്ലന്‍ഡിനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. എഎഫ്സി ഏഷ്യന്‍ കപ്പ് ഗ്രൂപ്പ്് ഘട്ടത്തില്‍ ഇന്ത്യ 4-1ന് തായ്ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: