കോഴിക്കോട്: വയനാട് മണ്ഡലത്തിലെ എംപി രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഡല്‍ഹിക്ക് മടങ്ങി. സന്ദര്‍ശനത്തിന്റെ അവസാനദിവസമായ ഇന്ന് രാഹുല്‍ ഗാന്ധി കോഴിക്കോട് ജില്ലയിലെ മുക്കത്ത് റോഡ് ഷോ നടത്തിയിരുന്നു. മൂന്ന് ദിവസം മൂന്ന് ജില്ലകളിലായി 12 ഇടങ്ങളില്‍ രാഹുല്‍ ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. എന്നാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളെയോ ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനോ രാഹുല്‍ ഗാന്ധി തയാറായില്ല.
കോഴിക്കോട് ജില്ലയിലെ രണ്ടിടങ്ങളില്‍ ആയിരുന്നു ഇന്ന് രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ. മുക്കത്തായിരുന്നു അവസാന പരിപാടി. ശനിയാഴ്ചയാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്. ഇടത് ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തണമെന്ന് താന്‍ ആഗ്രഹിക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചായ്വുകളുള്ള ജനതയാണ് കേരളത്തിലേതെന്നും അദേഹം പറഞ്ഞു. ഇനി രാഹുല്‍ ഗാന്ധി എന്ന് വയനാട് മണ്ഡലത്തിലേക്ക് തിരിച്ച് വരുമെന്ന് വോട്ടര്‍മാര്‍ക്കോ പാര്ട്ടിനേതൃത്വത്തിനോ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: