എന്‍.എസ്.എസ്. കുവൈറ്റ് വനിതാ സമാജത്തിന് പുതിയ നേതൃത്വം

Sunday 9 June 2019 8:46 pm IST

കുവൈറ്റ് സിറ്റി - നായർ സർവീസ് സൊസൈറ്റി കുവൈറ്റ് 2019 - 2020 വർഷത്തേയ്ക്ക്കുള്ള വനിതാസമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. മഞ്ജുഷ രാജേഷിനെ കൺവീനറായും സുനിതാ ഹരികൃഷ്ണനെ ജോയിന്‍റ് കണ്‍വീനറായും അബ്ബാസിയയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ  തിരഞ്ഞെടുത്തു.

വിവിധ ഏരിയ കോര്‍ഡിനേറ്റര്‍മാരായി, അഞ്ജു  അനിൽകുമാർ (അബ്ബാസിയ), മഞ്ജു മധു (ഷര്‍ഖ്), ധന്യ അനിൽ (ഫർവാനിയ), തേജസ്വി (സാൽമിയ), മഞ്ജുഷ രാജേഷ് (റിഗ്ഗയ്), ചന്ദ്രലേഖ (മംഗഫ്), സുനിത ഹരികൃഷ്ണൻ (അബുഹലീഫ), ശാന്തി അനിൽകുമാർ (ഫഹാഹീൽ) എന്നിവരെയും തെരഞ്ഞെടുത്തു. പ്രസിഡന്‍റ പ്രസാദ് പത്മനാഭന്‍ പുതിയ ഭാരവാഹികളെ ആഭിനന്ദിച്ച് സംസാരിച്ചു.  ബൈജു പിള്ള, പ്രതാപചന്ദ്രൻ, ഗുണപ്രസാദ്‌, ജയകുമാർ എന്നിവർ തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.