വേലൂര്‍ ഒരുമ കുവൈറ്റ് വാര്‍ഷികം ആഘോഷിച്ചു

Sunday 9 June 2019 11:18 pm IST

കുവൈറ്റ് സിറ്റി : തൃശൂര്‍ ജില്ലയിലെ  വേലൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂര്‍ ഒരുമ യുടെ' പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. അബ്ബാസ്സിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പരിപാടി ലോക കേരള സഭാഗം ബാബു ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് ജിമ്മി സി.എ.അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ഓര്‍ഗനൈസര്‍ പിയൂസ് സി.പി സ്വാഗതം പറഞ്ഞു. ആക്ടിംഗ് സെക്രട്ടറി ബിജോയ് ഡി കെ വാര്‍ഷിക റിപ്പോര്‍ട്ടും, നാട്ടില്‍ സംഘടന നടത്തുന്ന സാമൂഹ്യ സേവന പരിപാടികളക്കുറിച്ചുള്ള വിവരങ്ങളും അവതരിപ്പിച്ചു.

നാട്ടില്‍ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അംഗത്തിന്റെ കുട്ടിയ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ട്രഷറര്‍ ശുഭ കെ സുബ്രന്‍ നന്ദി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.