നിയമലംഘനം - കുവെത്തില്‍നിന്ന് 10000 വിദേശികളെ നാട് കടത്തി.

Sunday 9 June 2019 11:36 pm IST

കുവൈറ്റ് സിറ്റി - തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതല്‍ ആളുകളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. 2019 ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ താക്കീതുണ്ടായിട്ടും കുവൈത്തില്‍ യാചനയും അനധികൃത താമസവും വര്‍ധിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്. റമദാനില്‍ നടത്തിയ പരിശോധനയില്‍  370 പേരെ പിടിച്ചിരുന്നു. ഇതില്‍ 270 പേര്‍ അനധികൃത താമസത്തിന്റെ പേരിലും ബാക്കിയുള്ളവര്‍ യാചനകുറ്റത്തിനുമാണ് പിടിയിലായത്. റമദാനില്‍ പിടിക്കപ്പെട്ടവരില്‍ യാചന നടത്തിയ 50 പേരെ നടകടത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ നാടുകടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒരാഴ്ചക്കകം എല്ലാവരെയും നാടുകടത്തും. താമസ നിയമലംഘകരില്‍ ഭൂരിഭാഗവും ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. യാചകരില്‍ അധികവും അറബ് വംശജരാണ്. വിരലടയാളം എടുത്ത് കുവൈത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത നിലയിലാണ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.