കുവൈറ്റില്‍ പ്രൊഫഷണല്‍ തസ്തികകളിലേക്ക് വിദേശികള്‍ക്ക് യോഗ്യത പരീക്ഷ

Sunday 9 June 2019 11:37 pm IST

കുവൈറ്റ് സിറ്റി -  ഓരോ വര്‍ഷവും 20 പ്രഫഷന്‍ വീതം ഉള്‍പ്പെടുത്തി നാലുവര്‍ഷം കൊണ്ട് 80 പ്രഷഷനില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആസൂത്രണ കാര്യ മന്ത്രി മറിയം അഖീല്‍ അറിയിച്ചു.

തൊഴില്‍ മേഖലയില്‍ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലില്‍ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളും പുതിയ നടപടിയില്‍ കഴിവ് തെളിയിക്കേണ്ടിവരും. തൊഴില്‍വിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക.  വിദേശികളെ കുറച്ചുകൊണ്ടുവന്ന് സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് പരമാവധി അവസരമൊരുക്കുകയും പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്.

ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.  സ്വകാര്യ മേഖലയിലെ അക്കൗണ്ടന്റ് അടക്കം പ്രഫഷനല്‍  തസ്തികകളില്‍ വരുംവര്‍ഷങ്ങളില്‍ തൊഴില്‍ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എന്‍ജിനീയര്‍മാര്‍ക്കിടയില്‍ നടത്തിയ പരിഷ്‌കരണത്തിന്റെ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.