ബംഗാളില്‍ തൃണമൂല്‍-ജിഹാദി ഭീകരത മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി

Monday 10 June 2019 2:47 am IST

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ബംഗാളില്‍ ഹിന്ദു വിരുദ്ധ കലാപം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. നോര്‍ത്ത് 24 പര്‍ഗാനാസ്, ബസിര്‍ഹട്ട് എന്നിവിടങ്ങളില്‍ തൃണമൂലിന്റെ പ്രാദേശിക നേതാക്കളായ മുസ്ലിം ക്രിമിനലുകള്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തി. പ്രദീപ് മൊണ്ടാല്‍, സുകാന്ത മൊണ്ടാല്‍, ശങ്കര്‍ മൊണ്ടാല്‍ എന്നിവരെയാണ് വെടിവച്ചും ബോംബെറിഞ്ഞും കൊലപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ ഖയ്യൂം മൊല്ലയും കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി പതാകകള്‍ നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാത്രിയുണ്ടായ അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നിട്ടുണ്ട്.  

ഇരുപതോളം പേരെ കാണാതായി. ഇവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും  സംശയിക്കുന്നു. എട്ട് പേര്‍ കൊല്ലപ്പെട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസംഗങ്ങളിലൂടെ കൊലപാതകങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ്. പ്രാദേശിക നേതാവ് ഷാജഹാന്‍ ഷെയ്ക്കാണ് അക്രമത്തിന്റെ സൂത്രധാരനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ആഭ്യന്തര മന്ത്രാലയം ക്രമസമാധാനം പാലിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇതുവരെ മമത പ്രതികരിച്ചിട്ടില്ല. അതേസമയം പ്രതിരോധവുമായി രംഗത്തെത്തിയ മന്ത്രിമാരായ പാര്‍ഥാ ചാറ്റര്‍ജിയും ജ്യോതിപ്രിയ മല്ലിക്കും മൂന്ന് തൃണമൂലുകാര്‍ കൊല്ലപ്പെട്ടതായി പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന്റെ സീറ്റ് 34ല്‍ നിന്നും 22 ആയി കുറഞ്ഞിരുന്നു. രണ്ട് സീറ്റുണ്ടായിരുന്ന ബിജെപി പതിനെട്ടിലെത്തി. ഇതിന് പിന്നാലെയാണ് മമതയുടെ പിന്തുണയോടെ പ്രാദേശിക മുസ്ലിം നേതാക്കള്‍ കലാപം അഴിച്ചുവിട്ടത്. മെയ് 30ന് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. തീവ്ര മുസ്ലിം നേതാക്കളാണ് പലയിടങ്ങളിലും തൃണമൂലിന്റെ പ്രാദേശിക നേതൃത്വത്തിലുള്ളത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനും മമത ശ്രമിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപിയുടെ വിജയാഹ്ലാദ റാലിക്ക് നേരെയും അക്രമം നടന്നു. തൃണമൂലിന്റെ അതിക്രമങ്ങള്‍ ബംഗാളി ജനത ഉടന്‍ അവസാനിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോ പറഞ്ഞു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ചയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.