വിധ്വംസക ശക്തികളെ ആര്‍എസ്എസ് എക്കാലവും ചെറുത്തിട്ടുണ്ട്‌: എസ്. സേതുമാധവന്‍

Monday 10 June 2019 3:09 am IST

 രാഷ്ട്രീയ രാജ്യ കര്‍മചാരി മഹാസംഘിന്റെ സാംസ്‌കാരിക സമ്മേളനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വനവാസി മേഖലകളില്‍ അതിക്രമിച്ച് കടന്ന് അവിടെയുള്ളവരെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനം ഉറപ്പിക്കുന്ന വിധ്വംസക ശക്തികളെ ആര്‍എസ്എസ് എക്കാലവും ചെറുത്തിട്ടുണ്ടെന്ന് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്ട്രീയ രാജ്യ കര്‍മചാരി മഹാസംഘിന്റെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വനവാസികള്‍ ഭാരതത്തിന്റെ ഭാഗമാണ്. അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള അരാജകവാദികളുടെയും രാജ്യദ്യോഹികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശ്രമങ്ങള്‍ക്ക് ആര്‍എസ്എസ് തടയിടും. നാഗാലാന്‍ഡ്, മിസോറാം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേറുറപ്പിച്ച് രാജ്യത്തിന്റെ അഖണ്ഠത ഇല്ലായ്മ ചെയ്യാന്‍ വിദേശത്ത് നിന്നും പണം പറ്റി പ്രവര്‍ത്തിക്കുന്ന അരാജകവാദികളെയും ഭീകരസംഘടനകളെയും ചെറുത്ത് തോല്‍പ്പിച്ചത് ആര്‍എസ്എസാണ്. കുട്ടികളെ കളിപ്പിച്ചതുകൊണ്ട് രാജ്യത്ത് എന്തു പരിവര്‍ത്തനമാണ് ഉണ്ടാക്കാന്‍ സാധിക്കുക എന്ന് ചോദ്യച്ചവരോട് മനധൈര്യവും നിശ്ചയദാര്‍ഡ്യവും കൊണ്ട് ഡോക്ടര്‍ജി പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുത്തു. കാശ്മീര്‍ മുതല്‍ സേതുവരെയും ഗുജറാത്ത് മുതല്‍ ആസാം വരെയും ഇന്ന് സംഘം വ്യാപിച്ചു നില്‍ക്കുന്നു. സമാജത്തോട് പ്രതിബന്ധതയുള്ള രാജ്യസ്‌നേഹികളായ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ വാര്‍ത്തെടുക്കാന്‍ ആര്‍എസ്എസ്സിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഎംഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഉദയ്‌റാവു പട്‌വര്‍ധന്‍, ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അമോദ് ശ്രീവാസ്തവ്, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിപിന്‍കുമാര്‍ ധോഗ്ര എന്നിവര്‍ സംസാരിച്ചു. മൂന്നു ദിവസമായി നടന്നുവന്ന അഖിലേന്ത്യസമ്മേളനത്തിന്റെ സമാപനം ബിഎംഎസ് മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉദയ് റാവൂ പട്‌വര്‍ധന്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.