കപടമതേതരത്വത്തിനു ബദല്‍ വൈദിക സംസ്‌കാരം: ആര്‍. സഞ്ജയന്‍

Monday 10 June 2019 3:14 am IST

കോഴിക്കോട്: മതേതരത്വം എന്ന പേരില്‍ വര്‍ഗീയ നിലപാടുകള്‍ ഉയരുമ്പോള്‍ അതിനെ ചെറുക്കാന്‍ ബദല്‍ വര്‍ഗീയ മതേതര സംസ്‌കാരത്തെയല്ല വൈദിക സംസ്‌കാരത്തെയാണ് ഉയര്‍ത്തിക്കൊണ്ടു  വരേണ്ടതെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.  ഭാരതീയ വിചാരകേന്ദ്രം കോഴിക്കോട് ജില്ലാ സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   

നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ മതേതരത്വത്തെ നിര്‍വചിച്ചത് എല്ലാ മതങ്ങളെയും അംഗീകരിക്കുന്ന മതപരമായ മതേതരത്വമെന്നാണ്. പരമ്പരാഗത സംസ്‌കാരത്തെ തമസ്‌കരിക്കുന്ന വിധത്തിലാണ് ഇവിടെ മതേതരത്വം പ്രയോഗത്തില്‍ കൊണ്ടുവന്നത്. മതശക്തികളായ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എന്നിവര്‍ മതേതരക്കാരും, ജനാധിപത്യ ഭാരതത്തിലെ ഏറ്റവും വലുതും ജനങ്ങള്‍ പൂര്‍ണമനസ്സോടെ അംഗീകരിച്ചതുമായ ബിജെപി വര്‍ഗീയ ഫാസിസ്റ്റ് കക്ഷിയുമെന്നാണ് കേരളത്തിലെ മതേതരത്വത്തെക്കുറിച്ചുള്ള പൊതുബോധം. ഇതാണ് യഥാര്‍ഥ കാപട്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  കപട മതേതര സംസ്‌കൃതിക്കു പകരം കേരളത്തിന്റെ വൈദിക സംസ്‌കൃതിയെ പോഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ല അധ്യക്ഷന്‍ കെ. രാധാമാധവന്‍ അധ്യക്ഷത വഹിച്ചു. സംഘടന സെക്രട്ടറി വി. മഹേഷ്, ഡോ.വി.കെ. ദീപേഷ്, ഗോപാലന്‍ തച്ചോലത്ത്, പി. ബാലഗോപാലന്‍, രാമന്‍ കീഴന, എം. ശ്രീഹരി, രഘുപ്രസാദ്, പ്രദീപ്, എം.എന്‍. സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.