മധ്യപ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചുകൊന്നു; മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു

Monday 10 June 2019 9:34 am IST
ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് താമസസ്ഥലത്തിനടുത്തുള്ള ഓടയില്‍ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടുവയസുകാരിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ ഉപേക്ഷിച്ചു. മാനഭംഗത്തിനിരയാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കടയില്‍പോയ പെണ്‍കുട്ടിയെ കാണാതായിരുന്നു. 

ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയുടെ പിതാവ് താമസസ്ഥലത്തിനടുത്തുള്ള ഓടയില്‍ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടും പോലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ വിഷ്ണു മൊഹറയെ പോലീസ് തിരയുകയാണ്. ഇയാളുടെ ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി അവഗണിച്ച സംഭവത്തില്‍ ആറു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.