കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

Monday 10 June 2019 10:00 am IST
സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്. ചലച്ചിത്ര നടന്‍, സംവിധായകന്‍, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളിലും തിളങ്ങിയിരുന്നു ഗിരീഷ് കര്‍ണാട്.

ബംഗളൂരു: പ്രശ്‌സത കന്നഡ സാഹിത്യകാരനും നാടകകൃത്തും സംവിധായകനുമായ ഗിരീഷ് കര്‍ണാട് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെ ബംഗളൂരുവിലെ വസതിയില്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ്. ചലച്ചിത്ര നടന്‍, സംവിധായകന്‍, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളിലും തിളങ്ങിയിരുന്നു ഗിരീഷ് കര്‍ണാട്. 1938 മെയ് 19 ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. ഇംഗ്ലീഷും മറാത്തിയുമാണ് സ്‌കൂളില്‍ ഗിരീഷ് കര്ണാട് പഠിച്ചത്.

എന്നാല്‍ എഴുതാനായി അദ്ദേഹം തെരഞ്ഞെടുത്തത് കന്നഡ ഭാഷയാണ്. ചരിത്രവും ഐതിഹ്യങ്ങളും സമകാലിക വിഷയങ്ങളുമായി കോര്‍ത്തിണക്കി സംവദിക്കുന്നതാണ് ഗിരീഷ് കര്‍ണാടിന്റെ രചനാ ശൈലി.കന്നഡ സിനിമാ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംസ്‌കാര (1970) എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായിട്ടാണ് ഗിരീഷ് കര്‍ണാട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.