കത്വ കൂട്ടമാനഭംഗക്കേസ്: ആറ് പ്രതികള്‍ കുറ്റക്കാര്‍

Monday 10 June 2019 12:26 pm IST
പ്രതികള്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് നല്‍കും. 2018 ജൂണ്‍ പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കഠുവയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളില്‍ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്കി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.

ജമ്മു: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഗ്രാമത്തലവന്‍ സാഞ്ജി റാം, മകന്‍ വിശാല്‍, ദീപക് ഖകൂരിയ, സുരേന്ദര്‍ വര്‍മ, തിലക് രാജ്, ആനന്ദന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് പത്താന്‍കോട് ജില്ലാ സെഷന്‍ കോടതി കണ്ടെത്തി.

പ്രതികള്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച ഉച്ചയ്ക്ക് നല്‍കും. 2018 ജൂണ്‍ പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കത്വയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളില്‍ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്കി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലികളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനുപിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.