"ഒരേ കണ്ണാൽ" തരംഗമാവുന്നു, ആദ്യ ദിനം കണ്ടത് ആറ് ലക്ഷം പേർ

Monday 10 June 2019 2:33 pm IST

ടോവിനോ തോമസ് - അഹാന കൃഷ്ണ ചിത്രം 'ലൂക്ക'യുടെ ആദ്യ വീഡിയോ സോംഗ് "ഒരേ കണ്ണാൽ" തരംഗമാവുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സൂരജ് എസ് കുറുപ് ഈണം പകർന്ന ഈ ഗാനം കഴിഞ്ഞ ദിവസം മ്യൂസിക്247 യൂട്യൂബിൽ റിലീസ് ചെയ്തു. യൂട്യൂബിന്റെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്തെ സ്ഥാനത്താണ് ഗാനം ഇപ്പോൾ.

നിറങ്ങളും കലയും പ്രണയവും വിവരിക്കുന്ന ദൃശ്യങ്ങൾ ഗാനത്തിന്റെ ആസ്വാദനത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഒരു ദിവസത്തിനുള്ളിൽ തന്നെ 6 ലക്ഷം കാഴ്ചക്കാരാണ് വീഡിയോക്ക് ലഭിച്ചത്. നന്ദഗോപൻ, അഞ്ചു ജോസഫ്, നീതു നടുവതെട്ടു, സൂരജ് എസ് കുറുപ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഈ റൊമാന്റിക് ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജും അരുൺ ബോസുമാണ്. അരുൺ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയും ചിത്രസംയോജനം നിഖിൽ വേണുവും നിർവഹിച്ചിരിക്കുന്നു. 'ലൂക്ക' നിർമിച്ചിരിക്കുന്നത് സ്റ്റോറീസ് & തോട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിന്റോ തോമസും പ്രിൻസ് ഹുസൈനും ചേർന്നാണ്. മ്യൂസിക്247നാണ് മ്യൂസിക് പാർട്ണർ. 

കഴിഞ്ഞ ആറ് വർഷമായി മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബൽ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളിൽ വിജയം നേടിയ പല സിനിമകളുടെ സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. 

ഗാനം കാണാൻ

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.