ഹിന്ദുത്വത്തെ വ്രണപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Monday 10 June 2019 4:09 pm IST

ചെന്നൈ: തഞ്ചാവൂര്‍ ബൃഹദീശ്വരക്ഷേത്രത്തിലെ പുരാതന സ്ത്രീ ശില്‍പ്പങ്ങള്‍ക്കൊപ്പമുള്ള അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഹിന്ദുത്വത്തെ വ്രണപ്പെടുത്തിയ മുസ്ലീം യുവാവിനെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. 

നിരവധി ഭക്തരുടേയും പൈതൃക സ്‌നേഹികളുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും പരാതിയെ തുടര്‍ന്നാണ് 28 വയസുകരാനായ മുജിബുര്‍ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തത്. 

ക്ഷേത്രത്തിലെ സ്ത്രീ ശില്‍പ്പങ്ങളേയും പ്രതിമകളേയും ചുംബിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചതോടെയാണ് പുറംലോകം ഇതേ കുറിച്ച് അറിയുന്നത്. പോസ്റ്റില്‍ ആഭാസകരമായ ചില പരാമര്‍ശങ്ങളും മുജിബുര്‍ റഹ്മാന്‍ നടത്തിയിട്ടുണ്ട്. 

ഈദ് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് മധുരയിലെ ഒതകാടി സ്വദേശിയായ റഹ്മാന്‍ തഞ്ചാവൂരിലെത്തുന്നതും ബൃഹദീശ്വരക്ഷേത്രം സന്ദര്‍ശിക്കുന്നതും. മധുരയില്‍ ഭക്ഷണ വിതരണ ജോലിയാണ് റഹ്മാന്. ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തുക, മതത്തെ അവഹേളിക്കുക തുടങ്ങിയ കുറ്റങ്ങളാണ് റഹ്മാനെതിരെ ചുമത്തിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.