അലിഗഡിലെ പെണ്‍കുട്ടിക്കും നീതിവേണം; ഷഹീദിന് വധശിക്ഷ ഉറപ്പാക്കണം; വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രധാനമന്ത്രിക്ക് കത്തയച്ചു

Monday 10 June 2019 5:27 pm IST

ന്യൂദല്‍ഹി: അലിഗഡില്‍ പൈശാചികമായി കൊല്ലപ്പെട്ട രണ്ടരവയസുകാരിക്ക് നീതി ലഭ്യമാക്കണമെന്നും പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.

10000 രൂപയുടെ പേരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയും കണ്ണുകള്‍ ചൂഴ്ന്നെടുത്തും കൈ വെട്ടിമാറ്റിയും കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. മൃതദേഹം ദിവസങ്ങള്‍ കഴിഞ്ഞ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

കുരുന്നിനെ പൈശാചികമായി കൊലപ്പെടുത്തിയ പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും പോര. ഇവര്‍ക്ക് വധശിക്ഷ ഉറപ്പാക്കണം. കുട്ടിയുടെ അമ്മയുടെ പ്രതികരണം കൂടി ചേര്‍ത്ത് സ്വാതി മോദിക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

ഷഹീദ്, അസ്ലം എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഇവരെ സഹായിച്ച രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. കുട്ടിയുടെ അപ്പൂപ്പന് നല്‍കിയ രൂപ മടക്കി കിട്ടാത്തതിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പൈശാചികമായി കൊലപ്പെടുത്തിയത്. അതേസമയം, ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം യുവാക്കള്‍  ക്രൂരമായി  കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഷഹീദിന്റെ ഭാര്യയാണ് അറസ്റ്റിലായത്. ഇവരുടെ ദുപ്പട്ട ഉപയോഗിച്ചാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയെ കൊല്ലുന്ന സമയത്ത് ഇവര്‍ പ്രതികള്‍ക്ക് ഒപ്പമുണ്ടായിരുന്നോയെന്നും പരിശോധിച്ച് വരുകെയാണെന്നും പൊലീസ് പറഞ്ഞു. ഇതോടെ കൊലപാതകത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ക്രൂരമര്‍ദനമേറ്റ് രണ്ടരവയസുകാരിയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. മൂക്കിന്റെ എല്ലും കാലുകളും തകര്‍ന്നിരുന്നു. ഒരു കൈയും ഇല്ലായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്റെ കുഞ്ഞിനെ അവര്‍ കാശാപ്പ് ചെയ്തു. വിങ്ങിപ്പൊട്ടിക്കൊണ്ട് രണ്ടരവയസുകാരിയുടെ അമ്മ പറയുന്നു. മെയ് 30നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. 48 മണിക്കൂറനു ശേഷമാണ് അഴുകിത്തുടങ്ങിയ മൃതദേഹം ചവറു കൂനയില്‍ കണ്ടെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.