രാഹുല്‍ വയനാട്ടില്‍ ജയിച്ചത് അവിടെ 40 ശതമാനം മുസ്ലിങ്ങള്‍ ആയതിനാല്‍: കാരണങ്ങള്‍ നിരത്തി ഒവൈസി

Monday 10 June 2019 5:48 pm IST

ഹൈദരാബാദ്: രാഹുല്‍ കേരളത്തിലെ വയനാട്ടില്‍ നിന്ന് ജയിച്ചത് ആ മണ്ഡലത്തില്‍ 40 ശതമാനം മുസ്ലിങ്ങള്‍ ആയതിനാലാണെന്ന് ഓള്‍ ഇന്ത്യാ മജ്‌ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസാസുദ്ദീന്‍ ഒവൈസി.ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവെയായിരുന്നു ഒവൈസി ഇക്കാര്യം വെളിപ്പെടുത്തിയത്.

മുസ്ലിങ്ങള്‍ കോണ്‍ഗ്രസോ മറ്റു മതേതര പാര്‍ട്ടികളോ ഉപേക്ഷിക്കേണ്ടതില്ല. പക്ഷെ ഒരു കാര്യം ഓര്‍ക്കുക, അവര്‍ക്ക് ശക്തിയോ ചിന്തയോ കഠിനാധ്വാനമോ ഇല്ല. എവിടെയാണ് ബിജെപി തോറ്റത്, പഞ്ചാബില്‍. അവിടെ സിഖുകാരാണ്. മറ്റു ചിലയിടങ്ങളില്‍ ബിജെപി തോറ്റത് അവിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായതു കൊണ്ടാണ്. അല്ലാതെ കോണ്‍ഗ്രസ് കാരണമല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ അമേഠിയില്‍ തോറ്റു. പക്ഷെ വയനാട്ടില്‍ ജയിച്ചു. അവിടെ 40 ശതമാനം മുസ്ലിങ്ങളാണ്, ഒവൈസി തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.