സൈനിക മേധാവിയെ നരഭോജി മത്സ്യങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തു കിം ജോങ് ഉന്‍

Monday 10 June 2019 6:35 pm IST

പ്യോങാങ്: തന്നെ അട്ടിമറിക്കാന്‍ പദ്ധതിയിട്ട സൈന്യാധിപനെ നരഭോജികളായ പിരാന മത്സ്യങ്ങള്‍ നിറഞ്ഞ ടാങ്കിലേക്ക് വലിച്ചെറിഞ്ഞ് കൊന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. റിയോങ് സോങിലുള്ള തന്റെ രാജകൊട്ടാരങ്ങളിലൊന്നില്‍ വച്ചാണ് കിം സൈന്യാധിപനെ ഈ വിധത്തില്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ തരത്തിലുള്ള വധശിക്ഷാ രീതികള്‍ നടപ്പിലാക്കാന്‍ ഉത്തരവിറക്കിയതിനു ശേഷമാണ് സൈന്യാധിപനെ കൊലപ്പെടുത്തിയത്.  വയറും കൈകളും കുത്തി കീറിയ ശേഷമാണ് ടാങ്കിലേക്ക് എറിഞ്ഞത്. എന്നാല്‍ സൈന്യാധിപന്‍ ടാങ്കില്‍ മുങ്ങി മരിച്ചതോ അതോ മത്സ്യങ്ങള്‍ കടിച്ച് കീറി കൊന്നതോ എന്ന് വ്യക്തമായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1977ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം ദ സ്‌പൈ വൂ ലൗഡ് മി എന്ന ചിത്രത്തിലെ രംഗങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ശിക്ഷാരീതി നടപ്പാക്കിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലില്‍ നിന്നും നൂറ് കണക്കിന് പിരാന മത്സ്യങ്ങളെയാണ് കിം ഇറക്കുമതി ചെയ്തത്. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ വിവിധ മാര്‍ഗങ്ങളിലൂടെ കിം കൊലപ്പെടുത്തിയിരുന്നു. 2011ല്‍ അധികാരത്തില്‍ വന്ന ശേഷം പതിനാറോളം ഉദ്യോഗസ്ഥരെ വ്യത്യസ്ത മാര്‍ഗത്തില്‍ കൊന്നൊടുക്കി എന്നാണ് കണക്കുകള്‍. മുന്‍പ് തനിക്കെതിരെ നിന്ന അമ്മാവനെ വേട്ടപ്പട്ടികള്‍ക്കിട്ടുകൊടുത്ത് കൊന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.