യുവ വ്യവസായി ഡോ. ഷംഷീര്‍ വയലിലിനു യുഎഇയുടെ ആജീവനാന്ത വീസ

Monday 10 June 2019 8:38 pm IST

അബുദാബി: യുഎഇയില്‍ സ്ഥിരത്താമസത്തിന് അനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വീസ യുവ വ്യവസായിയും, വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിനു ലഭിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അദ്ദേഹത്തിനു ഗോള്‍ഡ് കാര്‍ഡ് വീസ പതിച്ച പാസ്‌പോര്‍ട്ട് നല്‍കിയത്. 

ഗോള്‍ഡ് കാര്‍ഡ് വീസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീര്‍ വയലില്‍. യുഎഇയില്‍ 100 ബില്യണില്‍ അധികം മൂല്യമുള്ള നിക്ഷേപകര്‍ക്കാണ് ഗോള്‍ഡ് കാര്‍ഡ് വീസ നല്‍കുന്നത്. ഗോള്‍ഡ് കാര്‍ഡ് വീസ ലഭിച്ചത് വലിയ അംഗീകാരമാണെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോള്‍ഡ് കാര്‍ഡ് വീസ അനുവദിച്ച യുഎഇ സര്‍ക്കാരിനോടും ഭരണാധികാരികളോടുമുള്ള നന്ദിയും കടപ്പാടും അദ്ദേഹം രേഖപ്പെടുത്തി. 

'യുഎഇയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ഏറ്റവും മികച്ച പദ്ധതിയാണിത്. സ്ഥിരതാമസത്തിന് അനുമതി നല്‍കുന്നതോടെ യുഎഇ സര്‍ക്കാറും ഭരണാധികാരികളും നിക്ഷേപകരോടുള്ള സ്‌നേഹവും കരുതലുമാണ് പ്രകടിപ്പിക്കുന്നത്. രാജ്യത്തിന്റെ നിക്ഷേപ മേഖല ലോകത്തിനു മുന്നില്‍ തുറന്നു കൊടുക്കുന്ന ബൃഹത് പദ്ധതിയാണിത്,' ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

യുഎഇ,  ഇന്ത്യ തുടങ്ങി ആറില്‍ അധികം രാജ്യങ്ങളിലായി 23 ആശുപത്രികളും, നൂറില്‍പരം മെഡിക്കല്‍ ക്ലിനിക്കുകളും, യുഎഇയിലെ ഏറ്റവും വലിയ ഫര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമുള്ള ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് വിപിഎസ് ഹെല്‍ത്ത് കെയര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.