സൗന്ദര്യലഹരി 14

Tuesday 11 June 2019 3:19 am IST

ക്ഷിതൗഷട് പഞ്ചാശദ്വിസമധിക പഞ്ചാശദുദകേ

ഹുതാശേ ദ്വാഷഷ്ടി ശ്ചതുരധിക പഞ്ചാശദദിലേ

ദിവി ദ്വിഷിഷ്ട ത്രിംശന്മനസി ച ചതുഷ്ഷഷ്ടിരിതി യേ

മയൂഖാസ്‌തേഷാമപ്യുപരി തവ പാദാംബുജയുഗം!

ക്ഷിതന - മൂലാധാരത്തില്‍

ഷട്പഞ്ചാശല്‍ - 56

ഉദകേ - ജലതത്വത്തോടുകൂടിയ മണി പൂരത്തില്‍

ദ്വിസമധിക പഞ്ചാശല്‍ - 52

ഹുതാശേ ദ്വാഷഷ്ടി - വഹ്നിതത്വത്തോടുകൂടിയ സ്വാധിഷ്ഠാനത്തില്‍ 62

അനിലേ ചതുരധിക പഞ്ചാശല്‍- വായുതത്വത്തോടുകൂടിയ അനാഹതത്തില്‍ 54

ദിവി ദ്വിഷ്ഷ്ടിത്രിംശല്‍ - ആകാശതത്വത്തോടുകൂടിയ വിശുദ്ധിയില്‍ 72

മനസിച ചതുഷ്ഷടി - മനസ്തത്വത്തോടുകൂടിയ ആജ്ഞയില്‍ 64.

ഇതി യേ മയൂഖാഃ - ഇപ്രകാരം ഏതെല്ലാം കിരണങ്ങള്‍ (ഭവിക്കുന്നുവോ)

തേഷാമപി ഉപരി -  അവയ്‌ക്കെല്ലാം മുകളില്‍

തവ - അവിടുത്തെ

പാദാംബുജയുഗം - രണ്ടു പാദപത്മങ്ങളും (വര്‍ത്തിക്കുന്നു)

അല്ലയോ ദേവീ! മൂലാധാര ചക്രത്തില്‍ 56, മണിപൂര ചക്രത്തില്‍ 52, സ്വാധിഷ്ഠാന ചക്രത്തില്‍ 62, അനാഹത ചക്രത്തില്‍ 54, വിശുദ്ധി ചക്രത്തില്‍ 72, ആജ്ഞാ ചക്രത്തില്‍ 64 ഇപ്രകാരം ഏതെല്ലാം കിരണങ്ങള്‍ ഭവിക്കുന്നുവോ അവയ്‌ക്കെല്ലാം ഉപരിയായി അവിടുത്തെ രണ്ടു പാദപത്മങ്ങളും നിലകൊള്ളുന്നു. പ്രസ്തുത ലോകത്തിലെ മൂലാധാരചക്രം, മണിപൂരചക്രം മുതലായവ സാധാരണക്കാര്‍ക്ക് ദുര്‍ഗ്രഹങ്ങളാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.