നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്

Tuesday 11 June 2019 6:23 am IST

പോര്‍ട്ടോ: പ്രഥമ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഹോളണ്ടിനെ തോല്‍പ്പിച്ചു. ഗോണ്‍കാലോ ഗ്യൂഡസാണ് നിര്‍ണായക ഗോള്‍ നേടിയത്.

ഡച്ചിന്റെ പ്രതിരോധ ജോഡികളായ വിര്‍ജില്‍ വാന്‍ ഡിക്കും മത്തിസ് ഡി ലിറ്റും പോര്‍ച്ചുഗലിന്റെ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പൂട്ടി. പക്ഷെ വലന്‍സിയയുടെ വിങ്ങറായ ഗ്യൂഡസ് സൂപ്പര്‍ ഷോട്ടിലൂടെ ഹോളണ്ട് ഗോളിയെ കീഴ്‌പ്പെടുത്തി.

റൊണാള്‍ഡോയും ഹോളണ്ടിന്റെ പ്രതിരോധ നിരക്കാരന്‍ വാന്‍ ഡിക്കും തമ്മിലുള്ള പോരാട്ടമാണ് ഫൈനലില്‍ കണ്ടത്.  റൊണള്‍ഡോയെ പൂട്ടുന്നതില്‍ വാന്‍ ഡിക്ക് വിജയിക്കുകയും ചെയ്തു. പക്ഷെ മധ്യനിരയില്‍ ബെര്‍നാര്‍ഡോ സില്‍വയും ഗ്യൂഡസും തകര്‍ത്തുകളിച്ച്് പോര്‍ച്ചുഗലിന് വിജയം സമ്മാനിച്ചു.

2016 ലെ യൂറോ കീരടത്തിനുശേഷം നേഷന്‍സ് ലീഗ് കിരീടവും സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ട്. കാര്യങ്ങളൊക്കെ ദേശീയ ടീമിന് അനുകൂലമായതില്‍ റൊണാള്‍ഡോ ദൈവത്തിന് നന്ദി പറഞ്ഞു.

ഇംഗ്ലണ്ട് മൂന്നാം സ്ഥാനം നേടി. ലൂസേഴ്‌സ് ഫൈനലില്‍ അവര്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക്് തോല്‍പ്പിച്ചു. 1968 ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പ്ലേ ഓഫില്‍ വിജയിക്കുന്നത്. 

സെമിഫൈനലുകളില്‍ ഇംഗ്ലണ്ട് ഹോളണ്ടിനോടും സ്വിറ്റ്‌സര്‍ലന്‍ഡ് പോര്‍ച്ചുഗലിനോടും ഒന്നിനെതിരെ മൂന്ന്് ഗോളുകള്‍ക്ക് തോറ്റു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.