ലണ്ടന്‍: ശക്തമായ മഴയെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് – ദക്ഷിണാഫ്രിക്ക ലോകകപ്പ്് മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്സിലെത്തിനില്ക്കേയാണ് മഴ കളിമുടക്കിയത്. ഓപ്പണര്‍ അംല (6), മാര്‍ക്രം (5) എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റും വിന്‍ഡീസ് പേസര്‍ കോട്രലാണ് വീഴത്തിയത്. കളി നിര്ത്തിവയ്ക്കുമ്പോള് ഓപ്പണര്‍ ഡികോക്ക് (17) ക്യാപ്റ്റന്‍ ഡു പ്ലെസിസ് (0) എന്നിവര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ്ങ് തെരഞ്ഞടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: