തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ശിവഗിരിയില്‍ ഒക്ടോബറില്‍ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ സന്ദര്‍ശനത്തിനെത്തിയ മോദിയെ ശിവഗിരിയിലെ മുതിര്‍ന്ന സന്യാസിമാര്‍ നേരിട്ടു ക്ഷണിച്ചു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചതായി ശിവഗിരി മഠം വ്യക്തമാക്കി.
ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവരാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. രാജ്യത്തും വിദേശത്തുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമമാണ് ഒക്ടോബര്‍ ആദ്യം ശിവഗിരിയില്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: