മധ്യപ്രദേശില്‍ നിന്നുള്ള എംപി വിരേന്ദ്ര കുമാര്‍ ലോകസഭ പ്രോടൈം സ്പീക്കര്‍

Tuesday 11 June 2019 1:50 pm IST

ന്യൂദല്‍ഹി : മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാ എംപി വിരേന്ദ്ര കുമാര്‍ പതിനേഴാം ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറാകും. മധ്യപ്രദേശിലെ തികം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ജയിച്ച എംപിയാണ് വിരേന്ദ്രകുമാര്‍. ജൂണ്‍ 17-നാണ് പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം. 

വനിതാ ശിശുക്ഷേമമന്ത്രാലയ സഹമന്ത്രി, ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി എന്നീ പദവികളും വിരേന്ദ്ര കുമാര്‍ വഹിച്ചിട്ടുണ്ട്. മാത്രമല്ല മധ്യപ്രദേശിലെ ദളിത് നേതാവ് കൂടിയാണ് ഇദ്ദേഹം.

പ്രഹ്‌ളാദ് ജോഷിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രാലയമാണ് പ്രോ ടെം സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രോ ടെം സ്പീക്കര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

പുതിയ ലോക്‌സഭാ സമ്മേളനത്തിന്റെ അധ്യക്ഷത വഹിക്കാനുള്ള താത്കാലിക തസ്തികയാണ് പ്രോടൈം സ്പീക്കറുടേത്. പതിനേഴാം ലോക്‌സഭയിലെ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും പ്രോ ടെം സ്പീക്കറാണ്. കൂടാതെ പുതിയ ലോക്‌സഭയുടെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുകളും പ്രോ ടെം സ്പീക്കര്‍ നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.