'ജയ് ശ്രീ റാം'വിളിച്ച് റാലിയില്‍ പങ്കെടുത്തു; രണ്ട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി; ബംഗാളില്‍ തൃണമൂല്‍- ജിഹാദി ഭീകരത തുടരുന്നു; ജനം തെരുവില്‍

Tuesday 11 June 2019 1:56 pm IST

കൊല്‍ക്കത്ത: പശ്ചിമ കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ തൃമൂണ്‍-ജിഹാദി ഭീകരന്‍ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. സമതുള്‍ ദോലുയിയുടെ മൃതദേഹമാണ് ഹൗറയ്ക്കു സമീപം അമ്ത ഗ്രാമത്തിലെ പാടശേഖരത്തിനു സമീപത്തുനിന്ന് കണ്ടെത്തിയത്. സമതുളിന്റെ കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി കുടുംബവും ബി ജെ പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. 

ബി ജെ പിയുടെ സജീവപ്രവര്‍ത്തകനായിരുന്നു സമതുള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രദേശത്തു നടന്ന ജയ് ശ്രീറാം റാലിയില്‍ പങ്കെടുത്തതിനു പിന്നാലെ സമുതുളിന് വധഭീഷണിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ സമതുളിന്റെ വീട് ഒരു സംഘമാളുകള്‍ തല്ലിത്തകര്‍ത്തിരുന്നു.- ബി ജെ പിയുടെ ഹൗറ(റൂറല്‍) അധ്യക്ഷന്‍  അനുപം മല്ലിക്ക് വ്യക്തമാക്കി.

ഞായറാഴ്ച ആര്‍ എസ് എസ് നേതാവ് സ്വദേശ് മന്നയുടെ മൃതദേഹവും അത്ചതാ ഗ്രാമത്തില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. മന്നയുടെ മരണത്തിനു പിന്നിലും തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അനുപം മല്ലിക്ക് ആരോപിച്ചു. 

കഴിഞ്ഞ ദിവസം ഇയാളുടെ വീട് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നതായും ബിജെപി നേതാവ് അനുപം മുള്ളിക്ക് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മാറ്റിയപ്പോള്‍ ഒരൂകൂട്ടം ആളുകള്‍ മൃതദേഹം തട്ടിയെടുക്കാന്‍ ശ്രമിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ദ്രുത കര്‍മ്മ സേന ഇടപെട്ടാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.