കണ്ടെയ്‌നറുകളില്‍ കടത്തിയ നാല്‍പ്പത് കോടിയുടെ വെള്ളി പിടികൂടി

Tuesday 11 June 2019 11:19 am IST

ഹൈദരാബാദ്: നാല്‍പ്പത് കോടി രൂപ വില മതിക്കുന്ന 10.8 ടണ്‍ വെള്ളി കടത്തിയിരുന്ന രണ്ട് കണ്ടെയ്‌നര്‍ ലോറികള്‍ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാവിലെ ഹൈദരാബാദിനു സമീപം ബൊവെന്‍പള്ളിയില്‍  നിന്നുമാണ് കണ്ടെയ്‌നറുകള്‍ പിടികൂടിയത്. ലോറികളുടെ ഡ്രൈവര്‍മാര്‍ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവരെ  കസ്റ്റഡിയിലെടുത്തു. 

കടല്‍ മാര്‍ഗം ലണ്ടനില്‍ നിന്നും ചെന്നൈയിലെത്തിച്ച കണ്ടെയ്‌നറുകള്‍ ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ്  പ്രാഥമിക വിവരം. കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ 9,000 വെള്ളിക്കട്ടകള്‍ കണ്ടെത്തി. ഡ്രൈവര്‍മാരുടെ പക്കല്‍ നിന്നും കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുന്നതിനുള്ള മതിയായ രേഖകള്‍ ലഭിച്ചില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.