അഴിമതിക്കേസില്‍ മുന്‍ പാക് പ്രസിഡന്റ് അറസ്റ്റില്‍

Tuesday 11 June 2019 3:30 pm IST

ഇസ്ലാമബാദ്: അഴിമതിക്കേസില്‍ മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ അറസ്റ്റു ചെയ്തു. അറസ്റ്റ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് കടുത്തയടിയാണ്. അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സര്‍ദാരിയുടെ വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ചും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടും നടന്ന അന്വേഷണങ്ങള്‍ക്കൊടുവിലാണ് അറസ്‌റ്റെന്ന് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറിയിച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവാണ്.

നേരത്തെ  അഴിമതിയും കൊലക്കുറ്റവും ആരോപിച്ച് ഭരണകൂടം 11 വര്‍ഷം തടവിലിട്ടിരുന്നു. പക്ഷെ ഒരു കോടതിയും ശിക്ഷിച്ചിരുന്നില്ല. അതിനു ശേഷം 2008ലാണ് പ്രസിഡന്റായത്. പിപിപി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോയുടെ പിതാവാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.