വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മുന്‍ മെമ്പറും ബിജെപി നേതാവുമായയ പി.എന്‍. രാജീവിനെതിരെ ഗുണ്ടാ ആക്രമണം. നട്ടെല്ലിന് ഗുരുതരപരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ്.
ജൂണ്‍ ആറിനു രാത്രി ഒമ്പതു മണിക്ക് മുരിക്കുംപാടത്ത് വെച്ചാണ് സംഭവം. സുഹൃത്തായ മില്ട്ടന് എന്നയാളെ ഒരു കൂട്ടം ആളുകള്‍ മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടെയാണ് രാജീവിനും മര്‍ദനമേറ്റത്. സ്കൂള്‍ മുറ്റം സ്വദേശി അലന്, അനീഷ് കണ്ടാല്‍ അറിയുന്ന മറ്റു നാലഞ്ച് പേര് എന്നിവര്‍ ആണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ആയ ടി അര് കൈലാസന്, നളിനി സുഗതന്, ചിത്ര മഹേഷ്, യുവമോര്‍ച്ച നേതാക്കള്‍ ആയ നിതിന്‍ പള്ളത്ത്, രോഹിത് റോഷന് എന്നിവരുടെ നേതൃത്വത്തില്‍ ഞാറക്കല്‍ പോലീസ് സ്റേഷനില്‍ പരാതി നല്കി. ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഞാറക്കല്‍ സിഐ നേതാക്കള്‍ക്ക് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: