കല കുവൈറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

Tuesday 11 June 2019 5:31 pm IST

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്തിന്റെയും, ഇന്ത്യൻ ഡെന്റിസ്റ്റ്സ് അലൈൻസ് കുവൈത്തിന്റെയും സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 21 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 മണി വരെ മംഗഫ് അൽ-നജാത്ത് സ്കൂളിലാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

ഗൈനക്കോളജി, റേഡിയോളജി, ഇഎൻടി, കാർഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓർത്തോ, ജനറൽ ഫിസിഷ്യൻ, ഡെർമറ്റോളജി, ഇന്റേണൽ മെഡിസിൻ, നേത്ര വിഭാഗം, ഡെന്റൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സേവനങ്ങൾ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിശദവിവരങ്ങള്‍ക്ക് www.kalakuwait.com എന്ന വെബ്‌സൈറ്റിലൂടെയോ 51698636 (ഫഹാഹീൽ), 65517529 (അബു ഹലീഫ), 66924313 (സാൽമിയ), 60486967 (അബ്ബാസിയ) എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.