പാക് അനുകൂല ഹാക്കര്‍മാര്‍ അദ്‌നന്‍ സാമിയുടേയും അക്കൗണ്ട് ഹാക്ക് ചെയ്തു

Tuesday 11 June 2019 5:47 pm IST

ന്യൂദല്‍ഹി : ബോളീവുഡ് താരം അമിതാഭ് ബച്ചനു പിന്നാലെ ഗായകന്‍ അദ്‌നന്‍ സാമിയുടേയും ട്വിറ്റര്‍ അക്കൗണ്ട് പാക്, അനുകൂല തുര്‍ക്കിഷ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. ഇരു അക്കൗണ്ടുകളിലും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രം പ്രൊഫൈല്‍ ചിത്രം ആക്കുകയും പാക് അനുകൂല പോസ്റ്ററുകള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

സഹോദര രാഷ്ട്രമായ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഒരു കപ്പ് ചായ കുടുക്കുന്നത് സന്തോഷം നല്‍കുന്നതാണെന്നും ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

കൂടാതെ ഹാക്കര്‍മാര്‍ക്ക് എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരാളുമായി നടത്തിയ ചാറ്റ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോര്‍ട്ടും ഇതോടൊപ്പം ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവസാനമായി ടെലിവിഷന്‍ നടീ നടന്മാര്‍ അഭിനയിക്കുന്ന ഒരു പാട്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.