കോണ്‍ഗ്രസ് എംഎല്‍എ പണം തിരികെ നല്‍കിയില്ല; ആത്മഹത്യാ ഭീഷണിയുമായി ഐഎംഎ ജുവല്‍സിന്റെ സ്ഥാപകന്‍

Tuesday 11 June 2019 6:50 pm IST
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബെയ്ഗിന് 400 കോടി രൂപ നല്‍കിയിരുന്നെന്നും എന്നാല്‍ വന്‍ പരാജയം നേരിട്ട ശേഷവും ബെയ്ഗ് പണം തിരികെ നല്‍കുന്നില്ലെന്നും സന്ദേശത്തില്‍ മുഹമ്മദ് പറയുന്നു. മാത്രമല്ല, തന്റെ പക്കല്‍ നിന്നും പണം വാങ്ങിയ നിരവധി രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇപ്പോള്‍ തന്നെ കളിയാക്കുകയും അപമാനിക്കുകയും ചെയ്യുന്നെന്നും സന്ദേശത്തില്‍ മുഹമ്മദ് വ്യക്തമാക്കുന്നു.

മുഹമ്മദ് മന്‍സൂര്‍ ഖാന്‍, റോഷന്‍ ബെയ്ഗ്

ബെംഗളൂരു: ബെംഗളൂരുവിലെ ഹലാല്‍ നിക്ഷേപക സ്ഥാപനമായ ഐഎംഎ ജുവല്‍സിന്റെ സ്ഥാപകനും എംഡിയുമായ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ ശബ്ദ സന്ദേശം വൈറലായതോടെ വന്‍ ജനക്കൂട്ടമാണ് സ്ഥാപനത്തിന് മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തന്റെ  ജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന് കാരണം മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗാണെന്നുമാണ് മുഹമ്മദിന്റെ സന്ദേശം. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബെയ്ഗിന് 400 കോടി രൂപ നല്‍കിയിരുന്നെന്നും എന്നാല്‍ വന്‍ പരാജയം നേരിട്ട ശേഷവും ബെയ്ഗ് പണം തിരികെ നല്‍കുന്നില്ലെന്നും സന്ദേശത്തില്‍ മുഹമ്മദ് പറയുന്നു. മാത്രമല്ല, തന്റെ പക്കല്‍ നിന്നും പണം വാങ്ങിയ നിരവധി രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇപ്പോള്‍ തന്നെ കളിയാക്കുകയും അപമാനിക്കുകയും ചെയ്യുന്നെന്നും സന്ദേശത്തില്‍ മുഹമ്മദ് വ്യക്തമാക്കുന്നു. തനിക്ക് നിരന്തരമായ ഭീഷണിയുണ്ടായിരുന്നെന്നും അതുകൊണ്ട് കുടുംബത്തെ ഒരു ഗ്രാമത്തിലേയ്ക്ക് മാറ്റിയ ശേഷം താന്‍ മാത്രമാണ് തെക്കന്‍ ബെംഗളൂരുവില്‍ താമസിക്കുന്നതെന്നും മുഹമ്മദ് വ്യക്തമാക്കുന്നു. എന്നാല്‍ മുഹമ്മദിന്റെ ശബ്ദ സന്ദേശം കള്ളമാണെന്നാണ് ബെയ്ഗിന്റെ വാദം. 

ശബ്ദ സന്ദേശം വൈറലായതോടെ ഐഎംഎ ജൂവല്‍സില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് ഈദ് പ്രമാണിച്ച് സ്ഥാപനം ജൂണ്‍ പത്തിന് മാത്രമാകും തുരന്ന് പ്രവര്‍ത്തിക്കുക എന്ന ബോര്‍ഡ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഖാന്‍ അവിടുന്നു കടന്നിരുന്നു. എന്തായാലും ഇയാള്‍ ആത്മഹത്യ ചെയ്തതായും മറ്റും കണ്ടെത്താന്‍ പോലീസിനും കഴിഞ്ഞിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.